Tuesday, April 30, 2024
spot_img

സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാൻ കോലി ; ഒരു സെഞ്ചുറി കൂടി നേടിയാല്‍ സ്വന്തമാകുന്നത് ചരിത്ര നേട്ടം ,കാത്തിരുന്ന് ആരാധകർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോര്‍ഡിനരികെ എത്തിനിൽക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോലി. ഒരു സെഞ്ചുറി കൂടി നേടിയാല്‍ സ്വന്തമാകുന്നത് ചരിത്ര നേട്ടമായിരിക്കും.ഇന്ത്യയില്‍ കളിച്ച 101 ഏകദിന മത്സരങ്ങളില്‍ 19 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും കോലിക്ക് സ്വന്തമാവും. നിലവില്‍ എട്ട് സെഞ്ചുറികള്‍ വീതം നേടി സച്ചിനും കോലിയും ഒപ്പത്തിനൊപ്പമാണ്.

ശ്രീലങ്കക്കെിരെ കളിച്ച 84 മത്സരങ്ങളില്‍ സച്ചിന്‍ 3,113 റണ്‍സടിച്ചപ്പോള്‍ 47 മത്സരങ്ങളില്‍ നിന്ന് കോലി 2,220 റണ്‍സ് നേടി. ശ്രീലങ്കക്കെതിരെ എട്ട് സെഞ്ചുറിക്ക് പുറമെ 19 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. ഏകദിനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡിലും സച്ചിനൊപ്പം കോലിയും ഒപ്പമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഇരുവരും ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.

Related Articles

Latest Articles