Tuesday, April 30, 2024
spot_img

പൊന്നമ്പലവാസന്റെ വിണ്ണിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിയുടെ കൊടുമുടിയിൽ ശബരിമല, സന്നിധാനത്തും പരിസരത്തും വൻ ഭക്തജനക്കൂട്ടം

ശബരിമല : ഭക്തലക്ഷങ്ങൾക്കു ദർശന സുകൃതത്തിന്റെ പുണ്യവുമായി ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴും കിഴക്കൻ ചക്രവാളത്തിൽ ജ്യോതി തെളിയുമ്പോഴും തീർഥാടകർ ശബരിമല ഭക്തി സാന്ദ്രമായി . കർപ്പൂര ദീപങ്ങളും തൊഴുകൈകളുമായി അയ്യപ്പന്റെ പൂങ്കാവനമാകെ പർണശാലകൾ കെട്ടി ഭക്തർ മകരവിളക്കിന്റെ പുണ്യം നുകർന്നു.മകരജ്യോതി ദർശനത്തിനായി സന്നിധാനം പമ്പ, പുല്ലുമേട് എന്നിവിടങ്ങളിൽ ഭക്തർ നിറഞ്ഞു

നേരത്തെ സ്വാമി അയ്യപ്പനു ചാർത്താൻ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. തിരുവാഭരണം സന്നിധാനത്തു തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി.

സിനിമാനടൻ ജയറാം,ദേവസ്വം മന്ത്രി രാധാകൃഷ്ണൻ ,റാന്നി എം.എൽ.എ രാജു എബ്രഹാം , നടൻ ജയം രവി തുടങ്ങിയവർ മകരജ്യോതി ദർശിച്ച് സായൂജ്യമടയാൻ ശബരിമലയിൽ സന്നിഹിതരായിരുന്നു. തിരുവാഭരണഘോഷയാത്രയുടെ തത്സമയ സംപ്രേക്ഷണം മൂന്നു ദിവസം തുടർച്ചയായി തത്വമയി ടീവി ഭക്തജനങ്ങളിലെത്തിച്ചു.

Related Articles

Latest Articles