Tuesday, April 30, 2024
spot_img

പക്ഷിപ്പനി : പൗള്‍ട്രി ഫാമിലെ കോഴികളെയും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കി, ഡോക്ടർമാരും ജീവനക്കാരും ക്വാറന്‍റൈനിൽ

കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവൻ കോഴികളെയും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കി. ഫാമിലെ ഡോക്ടറുള്‍പ്പെടെ പതിനാലു ജീവനക്കാര്‍ ഇപ്പോൾ ക്വാറന്‍റൈനിൽ തുടരുകയാണ്. ഇവരില്‍ നിന്നും സ്രവസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ പരിശോധനാ ഫലം നാളെ ലഭിക്കും

വ്യാപനശേഷിയുള്ള എച്ച് ഫൈവ് എന്‍ വണ്‍ ആണ് അവിടെ സ്ഥീരികരിച്ചത്. പൗള്‍ട്രി ഫാമിലെ പതിനൊന്നായിരം കോഴികളെയാണ് രണ്ടു ദിവസങ്ങളിലായി കൊന്നൊടുക്കിയത്. നാല്‍പ്പതിനായിത്തിലധികം മുട്ടകളും നശിപ്പിച്ചു.പത്ത് സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്

Related Articles

Latest Articles