ഇടുക്കി : മൂന്നാറിലും പരിസര പ്രദേശങ്ങളിലും സാധാരണയായി ഇറങ്ങുന്ന കാട്ടാന പടയപ്പ രണ്ട് ഓട്ടോ റിക്ഷകൾ തകർത്തു. ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോ റിക്ഷ തകർത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടയപ്പ പ്രകോപിതനാണ്. കാട്ടാനയെ പ്രകോപിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷകളാണ് പടയപ്പ തതകർത്തത്. പടയപ്പക്ക് റേഡിയോ ബോളർ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിൽ ഇറങ്ങിയാൽ വനംവകുപ്പിന് അറിയാൻ സാധിക്കും. എന്നിട്ടും വനവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.