Saturday, April 20, 2024
spot_img

മൂന്നുപേർക്ക് വിഷബാധയേറ്റ ഭക്ഷണം വിളമ്പിയ തൃശ്ശൂർ ബുഹാരിസ് ഹോട്ടൽ ഉടമയുടെ ഗുണ്ടായിസം; പോലീസ് സാന്നിധ്യത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി; ഹോട്ടൽ വീണ്ടും തുറക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

തൃശ്ശൂർ: നിയമലംഘനം കണ്ടെത്തിയ ബുഹാരിസ് ഹോട്ടലിനെതിരെ നടപടിയുമായി മുന്നോട്ടുപോയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ ഉടമയുടെ ഭീഷണി. ഒരു കുട്ടിയടക്കം കുടുംബത്തിലെ മൂന്നുപേർക്ക് ബുഹാരിസിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ശാരീരിക അസ്വസ്ഥതയോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിന് ശേഷം നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണ സാന്നിധ്യവും വൃത്തിഹീനമായ ചുറ്റുപാടുകളും അടക്കം നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിയിരുന്നു.

ദിവസങ്ങൾക്കകം മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമം തടഞ്ഞ ഉദ്യോഗസ്ഥയെ ആണ് ഉടമ ഭീഷണിപ്പെടുത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. സംസ്ഥാനത്തുടനീളം നിരവധി ഹലാൽ ഭക്ഷണ ശാലകളിൽ അധികൃതർ നിയമലംഘനം കണ്ടെത്തിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ജീവഹാനിയുമടക്കം ഇത്തരം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ വ്യാപകമാക്കിയത്.

Related Articles

Latest Articles