കനകപുര: പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ആസിഡ് ആക്രമനത്തിൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കനകപുര സ്വദേശി സുമന്ത് എന്നയാളെ പോലീസ് അറസ്റ്റ്. പോലീസ് അന്വേഷണം തുടരുകയാണ്.

