Saturday, October 10, 2026

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് മാറ്റാനൊരുങ്ങി ദേവസ്വം ബോർഡ് ; പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് മാറ്റാനൊരുങ്ങി ദേവസ്വം ബോർഡ്.ഏറ്റവും പ്രാചീനമായതും പ്രധാനപ്പെട്ടതുമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം.അവിടെയുള്ള എല്ലാ മരങ്ങളും വെട്ടി വിൽക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിൽ ആകെ വിരലിലെണ്ണാവുന്ന ദക്ഷിണാമൂർത്തി ക്ഷേത്രങ്ങളേ ഉള്ളു.പൊതുവേ പ്രകൃതിയോട് വിശിഷ്യാ വൃക്ഷത്തോട് ഏറ്റവുമധികം പ്രിയമുള്ള ദേവനാണ് ദക്ഷിണാമൂർത്തി.

സാധാരണഗതിയിൽ ദേവപ്രശ്നം വയ്ക്കുമ്പോൾ, അപകടസാധ്യതയിൽ നിൽക്കുന്ന ഒരു മരം മുറിക്കുവാൻ കമ്മിറ്റിക്കാർ അനുവാദം ചോദിക്കുമ്പോൾ ദേവങ്കൽ നിന്ന് അനുജ്ഞ വാങ്ങുന്നതിനോടൊപ്പം
“ഒന്ന് മുറിക്കുന്നതിന് പകരം മിനിമം രണ്ടു മരമെങ്കിലും നട്ടു പിടിപ്പിക്കാം ” എന്ന് നാട്ടുകാരെക്കൊണ്ട് വാക്ക് കൂടി പറയിച്ചിട്ടാണ് ഒരു മരം വെട്ടാൻ അനുവദിക്കുക.എന്നാൽ അത്തരത്തിലുള്ള നടപടികൾ ഒന്നും ഇല്ലാതെ മരങ്ങൾ ഒന്നടങ്കം വെട്ടിമാറ്റാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

Related Articles

Latest Articles