Monday, October 5, 2026

വെയിലിൽ പൊള്ളി കേരളം; കനത്ത ചൂടിൽ വെന്തുരുകി കണ്ണൂരും തൃശൂരും പാലക്കാടും

വേനൽ ചൂടിൽ പൊള്ളി കേരളം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ
പലയിടത്തും താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെയും തൃശൂരിലെയും പാലക്കാട്ടിലെയും താപനില കഴിഞ്ഞ ദിവസം 40ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയിരുന്നു. ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വേനൽ കനക്കുന്നതുമായി ബന്ധപ്പെട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശങ്ങൾ പുറപ്പിടുവിച്ചിരുന്നു.

കണ്ണൂർ , തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കാനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ 39.6 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ ചെമ്പേരി 38.7 ഡിഗ്രി സെൽഷ്യസ്, ഇരിക്കൂർ 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ വെള്ളാനിക്കര 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ പീച്ചി 38.8 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ ചെമ്പേരി 38.7 ഡിഗ്രി സെൽഷ്യസ്, പാലക്കാട് മണ്ണാർക്കാട് 38.4 ഡിഗ്രി സെൽഷ്യസ് എന്നി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനാൽ ഉച്ചസമയത്ത് വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കാനും, നിർജ്ജലീകരണം തടയാൻ കൂടുതൽ വെള്ളം കുടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്

Related Articles

Latest Articles