Sunday, May 19, 2024
spot_img

നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ;രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി:നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും.തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കും.

എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. മാർച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്‌ഷോർ ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles