Friday, May 17, 2024
spot_img

ആവേശമുയർത്താൻ ലിയോ ഫുട്‌ബോൾ ടൂർണമെന്റ്! സ്വാഗത സംഘം രൂപീകരിച്ചു

കാരയ്ക്കാട്ട് ആസ്ഥാനമാക്കി 42 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് സ്വാഗത സംഘ രൂപീകരണയോഗം കാരക്കാട് SHV ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്നു. യോഗത്തിന്റെ ഉദ്ഘാടന കർമ്മം മുളക്കുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പത്മാകരൻ നിർവഹിച്ചു.

ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ

സംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ മുഖ്യരക്ഷധികാരിയും ശ്രീ. കോടികുന്നിൽ സുരേഷ് MP രക്ഷാധികാരിയും ശ്രീമതി കെ.ജി. രാജേശ്വരി (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്), ശ്രീ. ജിബിൻ പി. വർഗ്ഗീസ് ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. വി.ജി. വിഷ്ണു (ആലപ്പുഴ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്), ഡോ. ഷേർളി ഫിലിപ്പ് എന്നിവരുമുൾപ്പെടുന്ന 101 അംഗങ്ങൾ അടങ്ങുന വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

ലിയോ കാരയ്ക്കാട് പ്രസിഡന്റ് ശ്രീ. ഗിരികുമാർ പി.സി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ. അജിത് കുമാർ പി. സ്വാഗതം ആശംസിച്ചു. ടൂർണമെന്റ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. പി.ആർ. വിജയകുമാർ, ശ്രീ. സുകുമാരക്കുറുപ്പ് (ജനറൽ കൺവീനർ) എന്നിവർ ടൂർണമെന്റ് നടത്തിപ്പിനെപ്പറ്റിയും മുൻകാല പ്രവർത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു.

മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. രമാ മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ഹേമലതാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. രാധാഭായി, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി. പുഷ്പകുമാരി, ശ്രീ. പ്രമോദ് കാരയ്ക്കാട്, ശ്രീമതി. അനു ടി. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച യോഗത്തിന് ക്ലബ് ജോയിന്റ് സെക്രട്ടറി ശ്രീ. അനീഷ് മണിമന്ദിരം നന്ദി രേഖപ്പെടുത്തി.

2023 ഏപ്രിൽ 27,28,29,30 തീയതികളിൽ കാരയ്ക്കാട് എസ്.എച്ച്. വി. എച്ച്. എസ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് വലിയ വിജയമാക്കുന്നതിനായി ഏവരുടെയും സഹകരണം യോഗം ആവശ്യപ്പെട്ടു.

Related Articles

Latest Articles