Sunday, January 11, 2026

രാത്രി ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ ടെറസിൽ നിന്ന് താഴെ വീണു;യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്:രാത്രി ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ വാടക ക്വാർട്ടേഴ്സിന് മുകളിൽ നിന്നും
താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കൽ ജസ്റ്റിൻ (മുത്ത്-36) ആണ് മരിച്ചത്.ആലക്കോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ ദിവസം ആണ് അപകടം നടന്നത്.

വാടകവീട്ടിലെ ടെറസിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. രാത്രി വഴിയാത്രക്കാർ ആണ് ജസ്റ്റിൻ വീണുകിടക്കുന്നത് കണ്ടത്. തുടർന്ന്, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.ഭാര്യയും രണ്ടു കുട്ടികളും ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.

Related Articles

Latest Articles