Monday, October 12, 2026

കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, പെട്ടന്ന് രക്ഷപെട്ടാൽ എല്ലാവരും രക്ഷപ്പെടും,അനിൽ ആന്റണി വന്നത് വലിയ മുതൽക്കൂട്ടാണെന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ

കൊച്ചി: അനിൽ ആന്റണിയെ ബി ജെ പിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യ്ത് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. അനിൽ ആന്റണി ബിജെപിയിലേക്ക് വന്നത് വലിയ മുതൽക്കൂട്ടാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.ഇടതുപക്ഷത്ത് നിന്നും ആളുകൾ ബിജെപിയിലേക്ക് വരുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം കേരളത്തിൽ ഗുണകരമായുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്നും നരേന്ദ്ര മോദിയുടെ നയങ്ങൾ അംഗീകരിച്ചാണ്‌ അദ്ദേഹത്തിന്റെ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ കോൺഗ്രസ് നേതാക്കൾ അനിൽ ആന്റണിയുടെ പാത പിന്തുടരണമെന്നും കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, പെട്ടന്ന് രക്ഷപെട്ടാൽ എല്ലാവരും രക്ഷപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Latest Articles