Tuesday, October 27, 2026

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം;ഹർജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

ദില്ലി :സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ്‌ പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് ആണ് വാദം കേൾക്കുക.സ്ത്രീയും പുരുഷനും ‌വിവാഹം ചെയ്താൽ ലഭിക്കുന്ന നിയമപരിരക്ഷ സ്വവർ​ഗ വിവാഹം ചെയ്യുന്നവർക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. സ്വവർഗ്ഗ പങ്കാളികൾ, സാമൂഹ്യപ്രവർത്തകർ ‌ആക്ടിവിസ്റ്റുകൾ തുടങ്ങി നിരവധി പേർ നൽകിയ 20ലേറെ ഹർജികൾ ആണ് ബെഞ്ച് പരിഗണിക്കുന്നത്. ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക അഡ്വ. അരുന്ധതി കട്ജ്ജുവാണ്.

അതേസമയം, നിയമനിർമ്മാണ സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തെ മതവിഭാഗങ്ങളെയടക്കം കണക്കിലെടുത്തേ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീംകോടതിയില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles