Sunday, September 20, 2026

ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു; നിരീക്ഷണം ശക്തമാക്കാൻ
പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ജയിലുകളിലെ നിരീക്ഷണം ശക്തമാക്കാൻ പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ.
ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ജയിലിലെ അന്തേവാസികളെ നിരീക്ഷിക്കാനും, സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 12 ജയിലുകളിലാണ് ക്യാമറകൾ സ്ഥാപിക്കുക. രാത്രി സമയത്ത് ജയിലുകളിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഡ്രോണുകൾ നിരീക്ഷണം ഉറപ്പുവരുത്തുന്നതാണ്. യെരവാഡ, കോലാംപൂർ, നാസിക്, സംഭാജി നഗർ, താനെ, അമരാവതി, നാഗ്പൂർ, കല്യാൺ, ചന്ദ്രപൂർ എന്നിവിടങ്ങളിലാണ് ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നത്. ഉത്തർപ്രദേശിനുശേഷം ജയിലുകളുടെ സുരക്ഷയ്ക്കായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

Related Articles

Latest Articles