തിരുവനന്തപുരം: എ ഐ ക്യാമറകൾ വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.നികുതി കൊള്ളകൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറയെന്ന് പ്രതിപക്ഷനേതാവ് ആഞ്ഞടിച്ചു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നല്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിവർഷം ആയിരം കോടി രൂപ ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാൻ പോവുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.സാങ്കേതിക തികവ് വേണ്ട പദ്ധതിക്ക് ടെൻഡർ കൊടുക്കുമ്പോൾ അതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലയും രംഗത്തെത്തി. 75 കോടിയുടെ പദ്ധതി എങ്ങനെയാണ് 232 കോടി ആയി മാറിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതിയ്ക്ക് എതിരെ ചെന്നിത്തല ആഞ്ഞടിച്ചത്. പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വമ്പിച്ച കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രേഖയും വിവരാവകാശനിയമപ്രകാരം നല്‍കുന്നില്ല. സര്‍ക്കാര്‍ മുഴുവന്‍ കാര്യങ്ങളും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

