Friday, December 26, 2025

എങ്ങും മോദി പ്രഭാവം !
മോദിയെ കുരുക്ഷേത്ര യുദ്ധഭൂമിയിലെ ശ്രീകൃഷ്ണനോടുപമിച്ച് ശോഭാ സുരേന്ദ്രൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുരുക്ഷേത്ര യുദ്ധഭൂമിയിലെ പാഞ്ചജന്യം കൈയിലേന്തിയെ ശ്രീകൃഷ്ണനെപ്പോലെയെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ പരിപാടിക്കെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതെ സമയം പ്രധാനമന്ത്രിയുടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ‘എല്ലാ മതനേതാക്കള്‍ക്കും പ്രധാനമന്ത്രിയുമായി കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുള്ള അവകാശമുണ്ട്. അതിനായാണ് മതമേലധ്യക്ഷന്മാര്‍ അദ്ദേഹത്തെ കാണുന്നത്. അതില്‍ വോട്ടുബാങ്ക് രാഷ്ട്രീയമില്ല. രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിനുള്ള തുടക്കമാണിത്. കേരളത്തിലെ ബി.ജെ.പി.ക്ക് നാലുപേര്‍ കൊടിപിടിക്കാനില്ലാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷമുള്ള മാറ്റമാണ് ഇപ്പോള്‍ കാണുന്നത്. – ശോഭാ സുരേന്ദ്രൻ പറഞ്ഞു

Related Articles

Latest Articles