Saturday, June 1, 2024
spot_img

ടിപ്പു സുൽത്താന്റെ സ്വർണപ്പിടിയുള്ള വാൾ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്‍;വില 15 കോടി മുതൽ

ടിപ്പു സുൽത്താന്റെ സ്വർണപ്പിടിയുള്ള വാൾ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്‍. ഈ മാസം 23നാണ് ലേലം. ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാളിൽ ധാരാളം ചിത്രപ്പണികളുണ്ട്. രാജസ്ഥാനിലെ മേവാറില്‍ പ്രചാരത്തിലുണ്ടായിരുന്ന കോഫ്റ്റ്ഗിരി ശൈലിയിലുള്ള കലയാണ് വാളിൽ ചെയ്തിരിക്കുന്നത്. സുഖേല വിഭാഗത്തില്‍പെടുന്ന സ്റ്റീല്‍ നിര്‍മിത വാളിന് 100 സെന്റിമീറ്ററാണ് നീളം. പിടി കഴിഞ്ഞുള്ള ഭാഗത്ത് ഒരു വശത്തു മാത്രം മൂര്‍ച്ചയുള്ള വാള്‍, വാള്‍മുനയിലേക്ക് എത്തുമ്പോഴേക്ക് ഇരുവശത്തും മൂര്‍ച്ചയുള്ളതായി മാറുന്നു.

Related Articles

Latest Articles