Thursday, May 16, 2024
spot_img

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും;‘8300086000’ എന്ന നമ്പരിലേക്ക് ഹായ് അയച്ചു നിർദ്ദേശങ്ങൾ അനുസരിച്ചു ടിക്കെറ്റെടുക്കാം

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും എടുക്കാം. ‘8300086000’ എന്ന നമ്പരിലേക്ക് ഹായ് എന്ന് മെസേജ് ചെയ്തതിനു ശേഷം അതിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാൽ വാട്സപ്പ് വഴി ചെന്നൈ മെട്രോ ടിക്കറ്റെടുക്കാൻ സാധിക്കും.

ഈ നമ്പറിലേക്ക് മെസേജ് ചെയ്യുമ്പോൾ ചാറ്റ് ബോട്ട് ആക്ടീവാകുന്നു. കൂടാതെ യാത്ര ചെയ്യേണ്ട സ്ഥലവും ടിക്കറ്റിൻ്റെ എണ്ണവും ചോദിക്കുന്നു. പേയ്‌മെൻ്റ് ചെയ്തുകഴിഞ്ഞാൽ വാട്സപ്പിലൂടെത്തന്നെ ടിക്കറ്റും ലഭിക്കും. 24 മണിക്കൂറിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കാനും സാധിക്കും.

Related Articles

Latest Articles