Friday, March 29, 2024
spot_img

നിറഞ്ഞ സദസ്സിൽ കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കിയ രണ്ടാമത്തെ പ്രദർശനവും വൻ വിജയം; ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും തത്വമയിക്കും യുവ പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം; പ്രത്യേക പ്രദർശനം മറ്റ് ജില്ലകളിലേക്കും

തിരുവനന്തപുരം: കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കിയ രാണ്ടാമത്തെ പ്രത്യേക പ്രദർശനം വിജയം. യുവപ്രേക്ഷകരടക്കം നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. കേരളത്തിൽ നിന്നും ലവ് ജിഹാദിനിരയായി ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഹിന്ദു പെൺകുട്ടികളുടെ കഥപറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിനെതിരെ കേരളത്തിൽ എതിർപ്പ് ശക്തമാണ്. മത മൗലികവാദ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ഏതാനും തീയറ്റർ ഉടമകൾ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് തത്വമയി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയത്. തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ഇന്ന് രാവിലെ 08 മണിക്കായിരുന്നു പ്രദർശനം. വരും ദിവസങ്ങളിൽ പ്രത്യേക പ്രദർശനം മറ്റു ജില്ലകളിലും നടക്കും.

അതേസമയം ഇന്ത്യയിലും വിദേശത്തും ചിത്രം വൻ പ്രദർശന വിജയം നേടുകയാണ്. റിലീസ് ചെയ്‌ത്‌ 9 ദിവസത്തിനുള്ളിൽ ചിത്രം 100 കോടി കടന്നിരുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്‌ത്‌ ആദാ ശർമ്മ നായികയായ ചിത്രമാണ് കേരളാ സ്റ്റോറി. അതേസമയം ദി കേരള സ്റ്റോറി വെറുമൊരു സിനിമയല്ല;അതൊരു മാറ്റത്തിന്റെ പ്രസ്ഥാനമാണെന്ന് നടി ആദാ ശർമ്മ പറഞ്ഞു. കേരളത്തിൽ നിന്നും ലവ് ജിഹാദിന്റെ കെണിയിൽപ്പെട്ട് ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചിരിക്കുന്നത് നടി ആദാ ശർമ്മയാണ്.

Related Articles

Latest Articles