Friday, October 2, 2026

മധുരയിൽ നിന്നും ഗൂഗിൾ മാപ്പ് നോക്കി യാത്ര;ഒടുവിൽ തൃപ്പുണിത്തറ സ്വദേശികളുടെ കാർ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി

തൊടുപുഴ: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് നിയന്ത്രണം നഷ്ടപ്പട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി.മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മയ്ക്കാണ് കാറിടിച്ച് അപകടം ഉണ്ടായത്.സാരമായി പരിക്കേറ്റ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വണ്ണപ്പുറം ചേലച്ചുവട് റോഡിൽ മുണ്ടൻമുടി ഭാഗത്തുവച്ചാണ് അപകടം. മധുരയ്ക്കു പോയി തിരികെ വന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തിൽപെട്ടത്. മധുരയിൽനിന്ന് ഗൂഗിൾ മാപ്പു നോക്കിയാണ് ഇവർ ഇതുവഴി വന്നതെന്നാണ് വിവരം.

കുത്തനെയുള്ള ഇറക്കവും വളവുകളും നിറഞ്ഞ റോഡിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. കുട്ടിയമ്മയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് എതിർ വശത്തെ തിട്ടയിൽ ഇടിച്ചാണു നിന്നത്. കാറിനും കേടുപാടുകൾ പറ്റി. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Latest Articles