Sunday, September 20, 2026

ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ

മുംബൈ: ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഗോവണ്ടിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജൂൺ 17നാണ് ലൈംഗികാതിക്രമം നടന്നത്. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്.

പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ ഏറെനേരമായി കാണാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് അന്വേഷിച്ചെത്തിയത്. അതിക്രമം കണ്ടതോടെ ഭർത്താവ് ബഹളമുണ്ടാക്കി. പിന്നാലെ പോലീസിനെ അറിയിച്ചു. പാതി ബോധത്തിൽ കണ്ടെത്തിയ ഭാര്യയെ ഇരുവരും മോശമായി സ്പർശിക്കുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. പോലീസ് അന്വേഷണത്തിനിടെയാണ് ഡോക്ടറായ ആൾ വ്യാജനാണെന്നു വ്യക്തമായത്. ആശുപത്രിക്കും ലൈസൻസ് ഉണ്ടായിരുന്നില്ല. ആശുപത്രി ഉടമ ജമീൽ ഖാൻ അടക്കം മൂന്നുപേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ഉടമ ഒളിവിലാണ്.

Related Articles

Latest Articles