Wednesday, May 22, 2024
spot_img

കര്‍ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയിൽ ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles