Sunday, September 20, 2026

നിരവധി രാജ്യങ്ങളിലെ ആളുകൾ പങ്കെടുത്ത ചരിത്രനിമിഷം;പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകിയ അന്താരാഷ്ട്ര യോഗാദിന പരിപാടിക്ക് ഗിന്നസ് റെക്കോർഡ്

നിരവധി രാജ്യങ്ങളിലെ ആളുകൾ പങ്കെടുത്ത ചരിത്രനിമിഷത്തിനാണ് യുഎന്‍ ആസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകിയ അന്താരാഷ്ട്ര യോഗാദിന പരിപാടിക്ക് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ്.യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യുഎന്നില്‍ ലോക യോഗാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.

ന്യൂയോര്‍ക്ക് മേയറും യുഎന്‍ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ലോകം യോഗാദിനം ആഘോഷിക്കാന്‍ ഒന്നാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയല്‍റ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles