കോട്ടയം : ഈരാറ്റുപേട്ടയിൽ ബന്ധുക്കളായ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ സംഭവത്തിൽ പോലീസ് പിടികൂടി. കുടുബപ്രശ്നമാണ് ഇവർ തമ്മിലുള്ള വാക്കുതർക്കത്തിനും പിന്നാലെ കൊലപാതകത്തിനും ഇടയാക്കിയത് എന്നാണ് കരുതുന്നത്.
മോഷണക്കേസിൽ തടവിലായിരുന്ന ജോസ് അടുത്തിടെയാണ് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. വെട്ടിപ്പറമ്പ് ഭാഗത്ത് വച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജോസ്, ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടി. കുത്തേറ്റ ലിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

