Monday, October 12, 2026

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ചുതലയേറ്റു. വിരമിക്കുന്ന ഡിജിപി അനിൽ കാന്തിന് പോലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് ഇന്ന് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പോലീസ് ആസ്ഥാനത്തും നടന്നു. പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാര ദണ്ഡ് കൈമാറി. ഈ ദണ്ഡ് ഡിജിപിയുടെ കസേരയുടെ പിന്നിൽ കണ്ണാടിക്കൂട്ടിൽ വയ്ക്കും. ഇത് ഇനി അടുത്ത അധികാരക്കൈമാറ്റത്തിനു മാത്രമാകും പുറത്തെടുക്കുക.

1990 ബാച്ചിലെ ഐപിഎസ് ഓഫിസറായ ദര്‍വേഷ് സാഹിബ് ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് അദ്ദേഹത്തിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവിയായതിനാൽ രണ്ട് വർഷം തുടരാനാകും**

Related Articles

Latest Articles