Wednesday, September 23, 2026

കനത്തമഴ! വെള്ളം ഒഴുകിപോകാനുള്ള ഓട അടഞ്ഞു; ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം, യാത്രക്കാർ ദുരിതത്തിൽ

ആലപ്പുഴ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വലഞ്ഞ് ജനങ്ങൾ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം പകുതിയോയോളം മുങ്ങിയെന്നാണ് വിവരം. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളംകയറി. ശക്തമായ മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ ഉള്‍പ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി. മലപ്പുറം വളാഞ്ചേരി കാട്ടിപ്പരത്തി റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

Related Articles

Latest Articles