Tuesday, January 13, 2026

റെക്കോര്‍ഡ് നേട്ടവുമായി അല്ലു അര്‍ജുന്‍; ത്രെഡ്‌സിൽ മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഇന്ത്യൻ താരം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് തെന്നിന്ത്യൻ താരം അല്ലു അർജുൻ. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇപ്പോഴിതാ ത്രെഡ്സ് ആപ്പിലും ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയിരിക്കുകയാണ് അല്ലു അർജുൻ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാതാരമായാണ് അല്ലു അര്‍ജുന്‍ മാറിയിരിക്കുന്നത്.

സ്‌ക്രീനിലെ മിന്നുന്ന പ്രകടനം മൂലം താരത്തിന്റെ ആരാധകരുടെ എണ്ണം ലോകമെമ്പാടും ഗണ്യമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് പുഷ്പ 2വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. പുഷ്പ 2വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.

Related Articles

Latest Articles