Friday, October 2, 2026

റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിലെ സാങ്കേതിക തകരാർ; പരിഹരിച്ചതായി ഐആര്‍സിടിസി

ദില്ലി: രാജ്യത്ത് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിൽ ഉണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി ഐആര്‍സിടിസി അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഇത് മൂലം നിരവധിപ്പേരാണ് ആശങ്കയിലായത്. എന്നാൽ മണിക്കൂറുകൾ കൊണ്ട് തന്നെ പരിഹരിച്ചതായും ഐആര്‍സിടിസി അറിയിച്ചു.

പ്രശ്‌നം പരിഹരിച്ചതായും ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഐആര്‍സിടിസി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles