Monday, November 2, 2026

പാകിസ്ഥാനില്‍ പാർട്ടി റാലിക്കിടെ സ്‌ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു;129 പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ റാലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 129 ഓളം പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ജമിയത്ത് ഉലമഇ ഇസ്‌ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റവരെ അടുത്തുള്ള സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്

Related Articles

Latest Articles