Thursday, May 9, 2024
spot_img

ആസിഫയ്ക്ക് വേണ്ടി തെരുവിലിറങ്ങിയ ആയിരങ്ങൾ എന്തേ ചാന്ദിനിയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല ?

ആലുവയിലെ പെരിയാറിന്റെ തീരത്ത് നടന്ന ക്രൂര സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം,
2018 ജനുവരി മാസത്തിൽ ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള ആസിഫ എന്ന പെൺകുട്ടി ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ട സംഭവം ഓർക്കുന്നുണ്ടോ?

കേരളത്തിലെ 87 ലക്ഷം ജനസംഘ്യയുള്ള ഒരു ന്യൂനപക്ഷ സമുദായത്തിലെ പിഞ്ചു കുട്ടികൾ അടക്കം, പ്രക്ലാർഡുകളുമായി സോഷ്യൽ മീഡിയകളിലും പൊതു പ്ലാറ്റ് ഫോമുകളിലും, ചാനലുകളിലും നിരത്തുകളിലും ഒക്കെ ദിവസങ്ങളോളം നിറഞ്ഞ് നിന്ന പ്രതിഷേധം ആയിരുന്നു അത്. നമ്മുടെ നാട്ടിൽ പോലും ദശ ലക്ഷക്കണക്കിന് ഹിന്ദു ക്രിസ്ത്യൻ മതസ്തർ ആണ് ജസ്റ്റിസ് ഫോർ ആസിഫ പ്രക്ഷോഭത്തിൽ നേരിട്ടും അല്ലാതെയും ഒക്കെ പങ്കുചേർന്നത്. കേരള മനസാക്ഷിയെ നടുക്കിയ നിർഭയ , സൗമ്യാ, ജിഷാ, വാളയാർ കുട്ടികൾ, വണ്ടി പെരിയാർ ഇവയ്ക്കൊന്നും ലഭിക്കാത്ത സ്പേസ് കേരള സമൂഹത്തിൽ കത്വവയിൽ നടന്ന ആസിഫ കൊലപാതകത്തിന് എങ്ങനെയാണ് ലഭിച്ചത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആലുവയിൽ ദാരുണമായി കൊല്ലപ്പെട്ട ചാന്ദ്നി എന്ന പിഞ്ചോമനയുടെ വാർത്ത എങ്ങനെയാണ് പ്രബുദ്ധ നവോത്ഥാന കേരളത്തിലെ സാംസ്കാരിക നായകരും, പുരോഗമന വാദികളും സെലിബ്രിറ്റികളും കൈകാര്യം ചെയ്യുന്നത് എന്ന് വീക്ഷിച്ചാൽ അതിൻ്റെ ഉത്തരം ലഭിക്കും. കത്വയിലെ കുട്ടിക്ക് എതിരെ കുറ്റം ആരോപിക്കപ്പെട്ടവർ ഇന്നാട്ടിലെ ഭൂരിപക്ഷ മതവിശ്വാസികൾ ആയിരുന്നു. ഇതോടെ ഈ കേസിനു മതമാനം നൽകാൻ തീവ്രവാദികൾ രംഗത്തു വന്നു. ഇന്നേവരെ ഭാരതം കണ്ടിട്ടില്ലാത്ത രീതിയിൽ അവർ പ്രചാരണ സംവിധാനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു. കൂടാതെ, ജസ്റ്റിസ് ഫോർ ആസിഫ എന്ന മുദ്രാവാക്യം അവർ സമർത്ഥമായി ഉപയോഗിച്ചു. അഖിലേന്ത്യ തലത്തിൽ നിരവധി പ്രമുഖരുടെ നാവിനെ അവർ വിലക്കെടുത്തു. വായ വാടകക്ക് കൊടുക്കുന്ന നിരവധി സാംസ്കാരിക നായകർ അവരുടെ നാവിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ആസിഫ എന്ന ആയുധമുപയോഗിച്ചു കൊണ്ട് ഭൂരിപക്ഷത്തിന് എതിരെ യുദ്ധം പ്രഖ്യാപിച്ചു.

ദേവീ സ്ഥാനിൽ വെച്ച് പീഡിപ്പിച്ചു എന്ന ഹാഷ്ടാഗ് ഇറക്കി ദേശീയവും അന്തർദേശീയവുമായി ഈ വിഷയം പരമാവധി കത്തിച്ച് നിർത്തി.
കുഞ്ഞുകുട്ടികളെ വരെ ജസ്റ്റിസ് ഫോർ ആസിഫ എന്ന മുദ്രാവാക്യം ഉപയോഗിക്കാൻ അവർ പഠിപ്പിച്ചു. പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലതിരുന്ന ആബാലവൃദ്ധം ജനതയിൽ ആസിഫ എന്ന ടൂളുപയോഗിച്ചു കൊണ്ട്, ഹിന്ദു വിരുദ്ധത കുഞ്ഞി വെയ്ക്കാൻ ഇസ്ലാമിസ്റുകൾക്കു കഴിഞ്ഞു. അതിനെ തുടര്ന്നാണ് വാട്സാപ്പ് ഹർത്താൽ എന്ന് വിളിക്കപ്പെട്ട മലപ്പുറത്തെ ഹിന്ദുവിരുദ്ധ കലാപം ഒക്കെ നടന്നത്. ആസൂത്രിതമായ പ്രൊപഗണ്ടയ്ക്ക് പിന്നാലെ രാഷ്ട്രീയം നോക്കാതെ സർവ്വരെയും ഒന്നിപ്പിക്കാൻ ടൂൾകിറ്റ് ടീമുകൾക്ക് കഴിഞ്ഞു. അവർ തയ്യാറാക്കിയ തിരക്കഥകൾ അതേപോലെ ഛർദ്ദിച്ച് വെച്ച് മലയാള മാധ്യമലോകവും, തങ്ങളാൽ കഴിയുന്ന സഹായം നൽകി. കത്വവിഷയത്തിൽ ബാക്കർ വാൽ എന്ന സുന്നി മുസ്ലിം ട്രൈബ് വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഒരു ജാഥ നടത്തിയിരുന്ന കാര്യവും പ്രൊ പാകിസ്ഥാൻ മുദ്രവാക്യവുമായി തെരുവിൽ ഇറങ്ങിയ ഇവർ കമ്മ്യൂണൽ പൊളൈറസൈഷൻ ഉണ്ടാക്കി അവിടെ താമസിക്കുന്ന ഹിന്ദു ന്യൂനപക്ഷ കുടുംബങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയ കാര്യവും പക്ഷേ ഇവർ നമ്മളോട് പറഞ്ഞില്ല. അതിന് പകരം തീവ്ര ശക്തികളുടെ ഇടപെടലുകളിൽ പ്രതിഷേധിച്ച് ഹിന്ദു ഏകതാ മഞ്ച് നടത്തിയ പ്രകടനത്തെ വളച്ചൊടിച്ച് ബി.ജെ.പി പ്രതികളെ മോചിപ്പിക്കാൻ റാലി നടത്തി എന്ന് കിംവദന്തി ഇറക്കി. ഇന്നേവരെ യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത രാഷ്ട്രീയ പക്ഷപാതവുമില്ലാത്ത ഹിന്ദു ഏകത മഞ്ച് എന്ന അവിടുത്തെ ഹിന്ദുക്കളുടെ ഏക സംഘടനയെ ,തീവ്രവാദികൾ ആക്കി ചിത്രീകരിച്ചു. പാകിസ്ഥാനി തീവ്രവാദികളെ ഒളിപ്പിച്ച് താമസിച്ചതിന് കുപ്രസിദ്ധി നേടിയ കമ്മ്യൂണിറ്റി ആയിരുന്നു ബാക്കർവാല. ആസിഫയുടെ കുടുംബം ബാക്കർവാല ആണ്. കേന്ദ്രസർക്കാർ കാശ്മീർ വാലിയിൽ മദ്രസകൾ വഴി ഡീ-റാഡിക്കലൈസേഷൻ നടപ്പിലാക്കിയത് ഈ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്.

ഹിന്ദു- സംഘപരിവാർ – ഭൂരിപക്ഷ ജനത വിരുദ്ധത എന്ന ഒറ്റ അജണ്ടയല്ലാതെ കൊല്ലപ്പെട്ട ആസിഫയോടുള്ള സ്‌നേഹമോ ,സ്ത്രീ പീഢകരോടുള്ള വെറുപ്പോ ഒന്നും അല്ല ഇവർക്ക് ഉണ്ടായിരുന്നത് എന്നുള്ളതിൻ്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് മനസാക്ഷിയെ നടുക്കിയ ആലുവ സംഭവത്തിൽ ഇവർ പുലർത്തുന്ന ഈ നിസംഗത. സെലക്ടീവ് അംനീഷ്യ എന്ന പ്രത്യേക തരം മറവി രോഗം ബാധിച്ച ഇക്കൂട്ടർക്ക് പ്രതിസ്ഥാനത്ത് ഒരു പ്രത്യക ആൾക്കാർ ആണെങ്കിൽ പിന്നെ വായ തുറക്കാൻ കഴിയില്ല. വായ വാടകയ്ക്ക് കൊടുത്ത് ജീവിക്കുന്ന ഇത്തരക്കാരുടെ തനിനിറം ഇനിയെങ്കിലും തിരിച്ചറിയണം. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി പീഡനങ്ങൾ അനിയത്രിതമായി വർദ്ധിക്കുന്നു എന്നത് സമീപകാല യാഥാർത്ഥ്യമാണ്. മുപ്പത് ലക്ഷം അന്യഭാഷാ തൊഴിലാളികൾ എന്ന് അനൗദ്യാഗികമായി പറയുമ്പോളും സർക്കാരിൻ്റെ കൈയ്യിൽ കൃത്യമായ കണക്കില്ല. ഇവർ ഒക്കെ ഏത് സംസ്ഥാനക്കാര് ആണ് ഇവർക്ക് കൃത്യമായ തിരിച്ചറിയൽ രേഖയുണ്ടോ എന്നും അറിയില്ല. വന്നവരിൽ റോഹീഗ്യൻ ബംഗ്ലാദേശി അഭയാർത്ഥികൾ ഉണ്ടോ എന്നും ഒരു തിട്ടവുമില്ല. ഈ ഇന്ത്യ മഹാരാജ്യത്ത് ഒരു പൗരന് ഏത് മണ്ണിലും താമസിക്കാം എങ്കിലും ഇവരുടെ കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖയും ബായാമെട്രിക്സും തൊഴിൽ ഉടമയും സർക്കാരും പോലീസും ഒക്കെ ഉറപ്പ് വരുത്തണം. വോട്ട് ബാങ്കിൻ്റെ കൈയ്യടി നേടാൻ NRC ഞങ്ങൾ നടപ്പാക്കില്ല എന്ന് തൊണ്ടപൊട്ടി വിളിച്ച് നടക്കുന്ന നേതാക്കൻമാർ തിരിച്ചറിയണം ; ഇങ്ങനെ നിയന്ത്രണമില്ലായ്മ കൊണ്ടുവരുമ്പോൾ അത് മുതലെടുക്കുന്നത് നുഴഞ്ഞ് കയറ്റക്കാരും ക്രിമിനലുകളും ആണെന്ന്.

Related Articles

Latest Articles