Monday, December 29, 2025

ഗിയർ മാറ്റാൻ നോബിന് പകരം പിടിച്ചത് പാമ്പിനെ ; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

കോട്ടയം: ഡ്രൈവർ ക്യാമ്പിനുള്ളിൽ പാമ്പ് കയറിയതിനെത്തുടര്‍ന്നുള്ള പരിഭ്രാന്തിയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപം ഇന്ന് രാവിലെ 9.15-ഓടെയായിരുന്നു അപകടം. ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിനു സമീപം പാമ്പിനെക്കണ്ടതോടെയാണ് ഡ്രൈവര്‍ക്ക് ലോറിയിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടത്. ഇതോടെ സമീപത്തുള്ള ഒരു സംരക്ഷണഭിത്തിയിലേക്കും ഇലക്ട്രിക് പോസ്റ്റിലേക്കും ലോറി ഇടിച്ചുകയറിയ ശേഷം മറിഞ്ഞു.

വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.അപകടം നടന്നയുടനെ പാമ്പ് ലോറിയിൽ നിന്ന് പുറത്തേക്ക് ഇഴഞ്ഞു പോയി.

Related Articles

Latest Articles