Sunday, October 4, 2026

ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് എഫ്ഐആർ; എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാർ ഒന്നാംപ്രതി, എൻഎസ്എസ് നാമജപ യാത്രക്കെതിരെ കേസെടുത്ത് കന്റോണ്‍മെന്റ് പോലീസ്

തിരുവനന്തപുരം: വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്നലെ തലസ്ഥാനത്ത് നടത്തിയ നാമജപ യാത്രക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പോലീസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയയാണ് കേസ്. ഗതാഗതം സൃഷ്ടിച്ചെന്ന് കാണിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആയിരത്തിലധികം ഭക്തജനങ്ങൾ പ്രതികളായിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ട് പാളയം മുതല്‍ പഴവാങ്ങാടി വരെയായിരുന്നു യാത്ര.

അനധികൃതമായി സംഘം ചേര്‍ന്ന് ഘോഷയാത്ര നടത്തിയെന്നും ഹൈക്കോടതി വിധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുമാണ് നടപടി. എന്നാല്‍ ഘോഷയാത്ര സംബന്ധിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ പറഞ്ഞു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വിശ്വാസ സംരക്ഷണ ദിനാചരണത്തിന് ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് നാപജപ യാത്ര നടത്തിയത്.

Related Articles

Latest Articles