Sunday, September 20, 2026

അമർത്യസെൻ പൂർണ്ണ ആരോഗ്യവാൻ ! മരണവാർത്തകൾ നിഷേധിച്ച് കുടുംബം

ദില്ലി : സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍ അന്തരിച്ചെന്ന എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ നന്ദന ദേബ് സെന്‍ രംഗത്ത് വന്നു. പ്രചരിച്ച വാര്‍ത്തകൾ വ്യാജമാണെന്നും അമര്‍ത്യ സെന്‍ ആരോഗ്യവാനാണെന്നും നന്ദന ദേബ് സെന്‍ സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലോടെ വ്യക്തമാക്കി.

“ബാബയെ കുറിച്ചുള്ള നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആശങ്കകകള്‍ക്കും നന്ദി. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. ഞങ്ങള്‍ കുടുംബത്തോടൊപ്പം കേംബ്രിഡ്ജില്‍ രണ്ടാഴ്ച ചെലവഴിച്ചു. എപ്പോഴത്തേയും പോലെ ചുറുചുറുക്കോടെയാണ് അദ്ദേഹം യാത്ര കഴിഞ്ഞു തിരിച്ചുപോയത്. അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ആഴ്ചയില്‍ രണ്ട് കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന്റെയും ഒരു പുസ്തകമെഴുതുന്നതിന്റെയും തിരക്കിലാണ്” നന്ദന കുറിച്ചു.

ഇക്കൊല്ലത്തെ സാമ്പത്തിക നൊബേല്‍ ജേതാവും അമര്‍ത്യ സെന്നിന്റെ ശിഷ്യയും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമായ ക്ലോഡിയ ഗോൾഡിന്റെ പേരിലുള്ള എക്‌സ് ഹാന്‍ഡിലിലാണ് അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.എന്നാൽ ഇത് വ്യാജ അക്കൗണ്ടാണെന്ന് ചൂണ്ടിക്കാട്ടി ക്ലോഡിയ രംഗത്തെത്തി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലുള്‍പ്പെടെ വ്യാജവാര്‍ത്ത പ്രചരിക്കുകയും ചെയ്തു.

Related Articles

Latest Articles