നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അറസ്റ്റിലായി. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പോലീസാണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ഇയാൾ. ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നും ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്
സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. പിന്നീട് സംഭവ ദിവസം നടന്നതൊന്നും ഓർമ്മയില്ലെന്നും ഒടുവിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നും ഹരിദാസ് സമ്മതിക്കുകയായിരുന്നു. പിന്നാലെ ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. നിയമനത്തിന് ഒരു ലക്ഷം രൂപ ആർക്കും നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴിയായി പറഞ്ഞു. അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയെന്നാണ് മൊഴി.

