Thursday, September 24, 2026

‘യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ ഒറ്റരാത്രി കൊണ്ട് രാമക്ഷേത്രം പണിയും’: സുനിൽ ഭരല

ലഖ്നൗ- “ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ പോലെയാണ്, അദ്ദേഹം ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും” യു പി തൊഴിൽ വകുപ്പ് ചെയർമാൻ പണ്ഡിറ്റ് സുനിൽ ഭരല പറഞ്ഞു.

“യോഗി ആദിത്യനാഥിന്‍റെ പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്തിയാണ് ഭരലയുടെ പ്രസ്താവന. മോദിയുടെ സർജിക്കൽ സ്‌ട്രൈക്കും, ജി എസ് ടി നടപ്പാക്കിയതും, ആർട്ടിക്കിൾ 370 റദ്ദാക്കിയതും പോലെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ ഒറ്റരാത്രി കൊണ്ട് ശ്രീരാമ ക്ഷേത്രം നിർമ്മിക്കും”.

“സംസ്ഥാനത്തിനായി അദ്ദേഹം ചെയ്ത ജോലികൾ സങ്കൽപ്പിക്കാനാവാത്തതാണെന്നും ഭരല പറഞ്ഞു. ഈ വർഷം അയോധ്യയിലെ രാമനവമി സമയത്ത് ഭക്തർ പുഷ്പവൃഷ്ടി നടത്തും. രാമനവമി ഘോഷയാത്രയ്ക്കിടയിൽ ഡിജെ നിരോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സർക്കാർ അംഗീകരിക്കുന്നില്ല”. അതു കൊണ്ട് തങ്ങൾ ഡി ജെ കളിക്കുമെന്നും ഭരല പറഞ്ഞു.

Related Articles

Latest Articles