Thursday, September 24, 2026

തൃശൂരിനെ പുലികൾ കീഴടക്കാൻ മണിക്കൂറുകൾ മാത്രം :ഇറങ്ങുക ആൺ-പെൺ പുലികൾ ഉൾപ്പെടെ 300 പുലികൾ:ആകാംക്ഷയോടെ കാഴ്ചക്കാർ

തൃശൂര്‍: കുടവയര്‍ കുലുക്കി താളമേളങ്ങളുടെ അകമ്പടിയില്‍ രൗദ്രഭാവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും. നഗരം പുലികള്‍ കീഴടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വൈകിട്ട് 4.30 മുതല്‍ മുന്നൂറോളം പുലികളാണ് നഗരത്തിലിറങ്ങാനിരിക്കുന്നത്.കാഴ്ചക്കാരെ കീഴടക്കി രാത്രിയില്‍ ഈ പുലികള്‍ മടങ്ങുന്നതോടെയാണ് തൃശൂരിന്റെ ഓണത്തിന് സമാപനമാവുന്നത്.

ഓരോ ദേശങ്ങളും ഒളിപ്പിച്ചുവച്ച കൗതുകങ്ങളും നിറപ്പകിട്ടുകളും എന്തെന്നു കാണാന്‍ കാത്തിരിക്കുകയാണ് ജനം.മുന്നൂറോളം പുലികളാണ് നഗരത്തിലിറങ്ങാനിരിക്കുന്നത്. 3 പെണ്‍പുലികളുമുണ്ട്. അമ്ബരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് വിവിധ ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.ആദ്യ പുലിക്കളിസംഘത്തെ 4.30ന് ബിനി ജംക്ഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കി നാലു സംഘങ്ങള്‍ എംജി റോഡിലൂടെയും വന്നു സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.

ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. നേരത്തെ 10 ദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. സംഘങ്ങള്‍ കുറഞ്ഞെങ്കിലും പരമാവധിപ്പേരെ ഓരോ ദേശവും രംഗത്തിറക്കിയിരിക്കുന്നതിനാല്‍ പുലികളുടെ എണ്ണത്തില്‍ കുറവു വരില്ല. 35 മുതല്‍ 51 വരെയാണ് ഓരോ സംഘത്തിനും അനുവദിച്ചിരിക്കുന്ന പുലികളുടെ എണ്ണം. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

Related Articles

Latest Articles