Tuesday, January 13, 2026

മരട് ഫ്ളാറ്റ് പ്രശ്നത്തില്‍ സര്‍വകക്ഷിയോഗം മറ്റന്നാള്‍

കൊച്ചി- മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു.മറ്റന്നാളാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്.അതേ സമയം മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. ഈമാസം 20-നകം നാല് പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. 343 ഫ്‌ളാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കൂടാതെ മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്നും പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്തെത്തി.മരട് നഗരസഭയ്ക്ക് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ മറുപടി കത്ത് നല്‍കി. ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണെന്നും പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഫ്ളാറ്റ് നിര്‍മാതാക്കള്‍ കത്തില്‍ പറയുന്നു. ഉടമകള്‍ തന്നെയാണ് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും ഫ്ളാറ്റ് നിര്‍മാതാക്കള്‍ പറയുന്നു.

Related Articles

Latest Articles