Tuesday, October 27, 2026

നല്ല വിവാഹം ലഭിക്കാൻ “മോശം” വസ്ത്രധാരണം ഒഴിവാക്കൂ; വിചിത്ര നിർദേശങ്ങളുമായി ഹൈദരാബാദ്‌ വനിത കോളജ്

ഹൈദരാബാദ്: വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണ രീതിയില്‍ കര്‍ശന നിര്‍ദേശങ്ങളുമായി വിമന്‍സ് കോളേജ്. ഹൈദരാബാദിലെ സെന്‍റ് ഫ്രാന്‍സിസ് വിമന്‍സ് കോളേജിലാണ് പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക നിയമം രൂപീകരിച്ചത്.

ചെറിയ സ്ലീവുള്ളതും സ്ലീവ്ലെസ് വസ്ത്രങ്ങളും, മുട്ടിന് മുകളിലുള്ള കുര്‍ത്തികള്‍ എന്നിവയ്ക്കാണ് കോളേജ് ക്യാമ്പസിനുള്ളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് കോളേജില്‍ പുതിയ നിയമം നിലവില്‍ വന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കി.മുട്ടിന് ഒരിഞ്ച് മുകളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പോലും വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നല്ല വിവാഹ ആലോചനകള്‍ ലഭിക്കണമെങ്കില്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളോട് അറിയിച്ചതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സനോബിയ തുമ്പി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Related Articles

Latest Articles