പല്ലെക്കെലെ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20-യില്‍ മലയാളിത്താരം സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ ഇടം നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരമായാണ് സഞ്ജു ടീമിലെത്തിയത്. ഇതോടെ ഓപ്പണിങ്ങില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു ഇറങ്ങും. ശ്രീലങ്കന്‍ നിരയില്‍ മധുശങ്കയ്ക്ക് പകരം രമേഷ് മെന്‍ഡിസിനെ ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 11.3 ഓവറിൽ ശ്രീലങ്ക 95/ 2 എന്ന നിലയിലാണ്
ഇന്ത്യന്‍ സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്.
ശ്രീലങ്കന്‍ സ്‌ക്വാഡ്: പത്തും നിസ്സങ്ക, കുഷാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുഷാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദശുന്‍ ഷനക, വനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ, മതീഷ പതിരണ, അസിത ഫെര്‍ണാണ്ടോ.

