Tuesday, January 13, 2026

ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്യില്ല! എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. എന്നാൽ ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന നടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പിലീസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല.

2016ൽ നിള തീയേറ്ററിൽ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മസ്ക്കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. മാതാപിതാക്കൾക്കും ഒരു സുഹൃത്തിനും ഒപ്പം കാറിൽ ഹോട്ടലിൽ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയത്. രക്ഷിതാക്കളുടെ മൊഴിയെടുത്ത പോലീസ്, സുഹൃത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം, ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ് പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ സാക്ഷികൾക്ക് പോലീസ് നോട്ടീസ് നൽകി.

Related Articles

Latest Articles