Thursday, October 1, 2026

ആന എഴുന്നള്ളിപ്പ് ! കേരളാ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി ; ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്ന് നിരീക്ഷണം !

ദില്ലി : ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിഷ്‌കർഷിക്കുന്ന കേരളാ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മൃഗാവകാശങ്ങളുടെ പേരിൽ ആചാരങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തുന്നതിനേയും സുപ്രീം കോടതി വിമർശിച്ചു. മനുഷ്യരുടെ നീക്കങ്ങൾ പോലും പ്രവചിക്കാൻ കഴിയില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണ് ആനകളുടെ നീക്കം പ്രവചിക്കാൻ സാധിക്കുക എന്ന് സുപ്രീം കോടതി ആരാഞ്ഞു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ദേവസ്വം ബോർഡുകളോട് എങ്ങനെ നിർദേശിക്കാൻ കഴിയുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

നേരത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ചട്ടങ്ങൾ രൂപവത്കരിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഏറ്റെടുക്കാൻ ആകില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ചട്ടങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ അത് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Related Articles

Latest Articles