Saturday, October 10, 2026

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ! അവസാനമത്സരത്തില്‍ ഇന്ത്യൻ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും ; രോഹിത് പിന്മാറിയതായി റിപ്പോർട്ട്

നാളെ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനമത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. രോഹിത് ശര്‍മ സിഡ്നി ടെസ്റ്റില്‍ കളിക്കില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ സ്വയം ഒഴിവാകാനുള്ള സന്നദ്ധത പരിശീലകന്‍ ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം.

നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് പരിശീലകന്‍ മറുപടി നല്‍കിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു. രോഹിത്തിന്റെ അഭാവത്തിൽ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് രോഹിത് തിരിച്ചെത്തി ചുമതയേറ്റെടുത്ത രണ്ട് ടെസ്റ്റിലും ടീം പരാജയപ്പെട്ടു. ബാറ്റിങ്ങിലും താരത്തിന് തിളങ്ങാൻ സാധിച്ചില്ല.

Related Articles

Latest Articles