തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. ഇന്ന് വൈകുന്നേരത്തോടെ കേരള പോലീസിൻ്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസ് ആസ്ഥാനം മീഡിയ സെൽ അറിയിച്ചു. ഇതിനെത്തുടർന്ന് റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന ശക്തമാക്കി
റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ട് എന്നാണ് സന്ദേശം. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചത്. സന്ദേശം അയച്ചയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് സംഘം തെലങ്കാനയിലെക്ക് പോകുമെന്നാണ് വിവരം

