ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ അദ്ദേഹം സങ്കേതത്തില്‍ ജീപ്പ് യാത്ര നടത്തിയത്. സഫാരിക്കിടെ പകർത്തിയ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാദ്ധ്യമായ എക്സിൽ പങ്കുവെച്ചു.
A memorable visit to Gir! Have a look at the highlights… pic.twitter.com/DTqzwlerTc
— Narendra Modi (@narendramodi) March 3, 2025
“ലോകവന്യജീവിദിനത്തില്, ഇന്നുരാവിലെ ഗിര്‍ സങ്കേതത്തിലൂടെ ഞാന്‍ സഫാരി നടത്തി. ഏഷ്യന്‍ സിംഹങ്ങളുടെ വാസസ്ഥലമാണ് ഗിര്‍ എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ. സഫാരിക്കെത്തിയപ്പോള് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാമൊരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മയിലെത്തി. കുറേ വര്‍ഷത്തെ കൂട്ടായ പരിശ്രമമാണ് ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തില്‍ വര്ധവനവുണ്ടാക്കിയതെന്ന് മോദി പറഞ്ഞു. സിംഹങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ സമീപപ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗക്കാരുടേയും സ്ത്രീകളുടേയും പങ്ക് പ്രശംസനീയമാണ്. ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ നാമോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഓരോജീവജാലവും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വരുംതലമുറയ്ക്കായി അവയെ സംരക്ഷിക്കേണ്ടതുണ്ട്. “-നരേന്ദ്രമോദി കുറിച്ചു.

