Tuesday, October 27, 2026

അമേരിക്കയിൽ H-1B വിസ ഫീസ് വർദ്ധിപ്പിച്ചു; നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യൻ ടെക്കികൾ ;വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് ഇരട്ടിയായി

വാഷിംഗ്ടൺ: എച്ച്-1ബി വിസ ഫീസ് 1,00,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) വർദ്ധിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അപ്രതീക്ഷിത തീരുമാനം വിമാനത്താവളങ്ങളിൽ വലിയ ആശയക്കുഴപ്പത്തിന് വഴിവച്ചതായി റിപ്പോർട്ട്. നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ, നിരവധി ഇന്ത്യൻ ടെക്കികൾ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കി വിമാനങ്ങളിൽ നിന്ന് ഇറങ്ങിപ്പോയതായും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു.ദുർഗാ പൂജയ്ക്കായി ഇന്ത്യയിലേക്ക് വരാനിരുന്ന നിരവധി ഇന്ത്യക്കാർ സമാനമായ സാഹചര്യം നേരിട്ടതായി ചാർട്ടേഡ് അക്കൗണ്ടന്റായ കൗസ്തവ് മജുംദാർ പറഞ്ഞു. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലും 10-15 യാത്രക്കാർ ഇറങ്ങിപ്പോയതായി മറ്റൊരു യാത്രികൻ ട്വീറ്റ് ചെയ്തു. പുതിയ നിയമം കാരണം അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാൻ കഴിഞ്ഞേക്കില്ലെന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിൽ.

സെപ്റ്റംബർ 21-ന് അമേരിക്കൻ സമയം പുലർച്ചെ 12:01-ന് ശേഷം സ്പോൺസർ ചെയ്യുന്ന കമ്പനി പുതിയ ഫീസ് നൽകിയാൽ മാത്രമേ എച്ച്-1ബി വിസക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. ഇന്ത്യയിൽ നിന്നുള്ളവരാണ് എച്ച്-1ബി വിസക്കാർക്കിടയിൽ 70 ശതമാനവും. അതിനാൽ ഈ പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെയാണ്.

അമേരിക്കയിലെ പ്രമുഖ കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ്, ജെപി മോർഗൻ എന്നിവ തങ്ങളുടെ എച്ച്-1ബി വിസ ജീവനക്കാരോട് രാജ്യം വിടരുതെന്ന് നിർദ്ദേശിച്ചു. നിലവിൽ വിദേശത്തുള്ളവരോട് ഉടൻ തന്നെ മടങ്ങിയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, അവധിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇന്ത്യയിലെത്തിയ എച്ച്-1ബി വിസ ഉടമകൾക്ക് സമയപരിധി പാലിക്കാൻ കഴിഞ്ഞിട്ടില്ല. “സെപ്റ്റംബർ 21-ന് അർദ്ധരാത്രിക്ക് മുൻപ് എത്താൻ കഴിഞ്ഞില്ലെങ്കിൽ ഇവർ കുടുങ്ങിപ്പോകും. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ഈ സമയപരിധിക്കുള്ളിൽ എത്താൻ സാധ്യതയില്ല,” അമേരിക്കൻ ഇമിഗ്രേഷൻ അറ്റോർണി സൈറസ് മേത്ത പറഞ്ഞു.

ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 37,000 രൂപയിൽ നിന്ന് 70,000-80,000 രൂപയായി ഉയർന്നു.

Related Articles

Latest Articles