വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും ആകർഷകവും നിഗൂഢതകൾ ഒളിപ്പിച്ചതുമായ ഒന്നാണ് യൂറോപ്പ. സൗരയൂഥത്തിൽ ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിൽ ഒന്നായി ശാസ്ത്രലോകം യൂറോപ്പയെ കാണുന്നു. ഇതിന്റെ ഉപരിതലം കട്ടിയുള്ള മഞ്ഞുപാളികളാൽ മൂടപ്പെട്ടതാണെങ്കിലും, അതിനടിയിൽ ഭൂമിയിലെ സമുദ്രങ്ങളേക്കാൾ ഇരട്ടി ആഴമുള്ള ഒരു ബൃഹത് സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. 2026 ജനുവരിയിൽ നാസ പുറത്തുവിട്ട പുതിയ വിവരങ്ങൾ യൂറോപ്പയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ മാറ്റിമറിക്കുന്നതാണ്. 1997-ൽ ഗലീലിയോ ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങൾ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർവിശകലനം ചെയ്തപ്പോൾ, യൂറോപ്പയുടെ ഉപരിതലത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. ഇത് ജീവന്റെ നിലനിൽപ്പിനെ സംബന്ധിച്ച പഠനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത് | Is there alien life on Jupiter’s moon Europa? | tatwamayi news #europa #jupiter #nasa #spaceexploration #alienlife #science #astronomy #astrobiology #galileo #ammonia #oceanworlds #spacescience #solarsystem #breakingnews #tatwamayinews #discovery #spacefacts #extraterrestrial #scienetificdiscovery #universe

