Tuesday, May 7, 2024
spot_img

സൈനികന്‍ സുരക്ഷിതന്‍, ഭീകരര്‍ തട്ടിക്കൊണ്ട് പോയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം. സൈനികന്‍ സുരക്ഷിതനാണ്. അവധിയിലായിരുന്ന മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെ ബദ്ഗാമിലെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയാണ് നേരത്തെ പുറത്ത് വന്നിരുന്നത്. സൈനികനെ കാണാനില്ലെന്ന പരാതി വൈകട്ടോടെയാണ് പൊലീസിന് ലഭിച്ചത്, ഇതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ട് പോയതാണെന്ന അഭ്യൂഹം പരന്നത്.

തുടര്‍ന്ന് കരസേനയെയും അര്‍ദ്ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന സൈനികനാണ് മുഹമ്മദ് യാസിന്‍ ഭട്ട് . ഈ മാസം അവസാനം വരെ ഇദ്ദേഹം അവധിയിലായിരുന്നു.

Related Articles

Latest Articles