Sunday, January 11, 2026

ശബരീശ സന്നിധിയിലേക്ക് തങ്ക അങ്കി, പ്രയാണമാരംഭിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറന്‍മുള ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തില്‍ നിന്ന് ഭക്തിയുടെ നിറവില്‍ തങ്കയങ്കി രഥത്തിലേക്ക് മാറ്റി. തങ്കയങ്കി ദര്‍ശനത്തിനും കാണിക്കയര്‍പ്പിക്കാനും നിരവധി പേരെത്തി.

ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം26ന് വൈകിട്ട് ദിപാരാധനയ്ക്കു മുമ്പ് തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തും. സായുധസേനയുടെ ശക്തമായ സുരക്ഷ വലയത്തിലാണ് ഘോഷയാത്ര നടക്കുന്നത്.

Related Articles

Latest Articles