Monday, May 6, 2024
spot_img

‘ജോസഫി’നുള്ള ദേശീയ അവാര്‍ഡ് വാങ്ങി ജോജു ജോര്‍ജ്ജ്

ന്യുദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ദേശീയ അവാര്‍ഡ് ബഹിഷ്കരിച്ച മലയാളത്തിലെ ഇടത് മൗദൂദി സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാതെ നടന്‍ ജോജു ജോര്‍ജ്ജ്. ‘ജോസഫ്’ സിനിമയിലെ പ്രകടനത്തിന് ലഭിച്ച ദേശീയ പ്രത്യേക പരാമര്‍ശ പുരസ്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും ഇന്ന് രാവിലെയാണ് ജോജു ജോര്‍ജ്ജ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി ജോജുവിന്‌ പുരസ്കാരം സമ്മാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ചടങ്ങില്‍ സന്നിഹിതനായിരുന്നു. അവാര്‍ഡ് വാങ്ങിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നും ജോജു മാത്രമാണുണ്ടായിരുന്നത്. പ്രധാനമായും ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടീനടന്മാരുമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി അവാര്‍ഡുകള്‍ ബഹികരിച്ചത്.
മികച്ച നടനുള്ള പുരസ്കാരങ്ങള്‍ വിക്കി കൗശാലും ആയുഷ്മാന്‍ ഖുറാനയും കൂടി പങ്കിട്ടു. അവാര്‍ഡ് വാങ്ങിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നും ജോജുവും കീര്‍ത്തിയും മാത്രമാണുണ്ടായിരുന്നത്. പ്രധാനമായും ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടീനടന്മാരുമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി അവാര്‍ഡുകള്‍ ബഹിഷ്ക്കരിച്ചത്.

Related Articles

Latest Articles