Friday, October 2, 2026

എതിരില്ലാതെ ജെ.പി.നഡ്ഢ; അമിത് ഷായുടെ പിന്‍ഗാമിയായി ബിജെപി ദേശീയ അധ്യക്ഷന്‍

ദില്ലി: ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി.നഡ്ഢയെ പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അമിത് ഷായുടെ പിന്‍ഗാമിയാകുമെന്നാണ് സൂചനയുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരുള്‍പ്പടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നഡ്ഡയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചു.

ആര്‍എസ്എസിലൂടെ പയറ്റിത്തെളിഞ്ഞ ജെ.പി.നഡ്ഡ ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതലയായിരുന്നു.

അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

Related Articles

Latest Articles